Prathishta

മഴുവന്നൂർ മഹാശിവ ക്ഷേത്രം പ്രതിഷ്ഠകൾ 


പരമശിവൻ 

ത്രിമൂർത്തികളിൽപ്പെട്ട മഹാദേവൻ ആണ് പ്രധാന പ്രതിഷ്ഠ് . ഹൈന്ദവ വിശ്വാസപ്രകാരം ത്രിമൂർത്തികളിൽ സംഹാരം, മൃത്യുവിജയം, ആയുസ്, മംഗളങ്ങൾ, മോക്ഷം എന്നിവയുടെ ദേവൻ ആണ് ശിവ ഭഗവാൻ. ‘ഓം നമഃ ശിവായ’ എന്ന പഞ്ചാക്ഷരി മന്ത്രം ശിവാരാധനയ്ക്ക് ഉള്ളതാണ് ഏകദേശം ആറു നൂറ്റാണ്ടിനു മുൻപ് ഈ ക്ഷേത്രത്തിൽ ശിവ പ്രതിഷ്ഠ നടന്നതായാണ് കേട്ടറിവ്. 

 അറയിൽ ഭഗവതി 

 നൂറ്റാണ്ടുകൾക്കു മുൻപ് പൊള്ളയോട്ട് ( ഇന്നത്തെ കുന്നുമ്മൽ അങ്ങാടി -പുലിക്കാട് പ്രദേശം) എന്ന ഗ്രാമത്തിലെ അമ്പലത്തിൽ നിന്നും മഴുവന്നൂർ അമ്പലത്തിലേക്ക് കുടിയിരുത്തിയ ദേവി ആണ് അറയിൽ ഭഗവതി . പഴശ്ശി തമ്പുരാന്റെ കുലദൈവമായ അറയിൽ ഭഗവതി അദ്ദേഹം സഞ്ചരിച്ച ഇടങ്ങളിലൊക്കെ പ്രതിഷ്ഠിച്ചു എന്ന് ഐതീഹ്യം. ദക്ഷിണ കേരളത്തിലും തമിഴ് നാട്ടിലും മറ്റും താമസിക്കുന്ന തമിഴ് ബ്രാഹ്മണർ അവരുടെ കുലദൈവം ആയി അറയിൽ ഭഗവതിയെ ആരാധിച്ചു പോരുന്നു. . ദശാബ്ദങ്ങൾ ആയി ദൂരദേശങ്ങളിൽ നിന്നും ദേവിയെ തൊഴാൻ ഭക്തർ ക്ഷേത്രത്തിൽ എത്തുന്നുണ്ട് . 

 സീതാദേവി(ദുർഗ്ഗ )ലവ കുശൻ 

 വിഷ്ണു പത്നിയും,ഐശ്വര്യത്തിൻറെ ദേവിയുമായ മഹാലക്ഷ്മിയുടെ അവതാരമാണ് സീതാദേവി. വയനാട് രാമായണവുമായി ബന്ധപെട്ടു കിടക്കുന്ന ഒരു പ്രദേശമാണ്. സീതാദേവി ഭൂമിക്കടിയിലേക്ക് അന്തർദാനം ചെയ്ത സ്ഥലം പുൽപള്ളിയാണ് എന്ന് വിശ്വസിക്കപ്പെടുന്നു.. വയനാട്ടിൽ വച്ചാണ് സീത ലവകുശൻമാർക്ക് ജൻമം നൽകിയത്. സീതാ ദേവിയുടെ സാന്നിദ്ധ്യവും ക്ഷേത്രത്തിൽ കുടികൊള്ളുന്നു.

 ഗണപതി 

 ഹിന്ദുമതപ്രകാരം ഗണങ്ങളുടെ അധിപനാണ് ഗണപതി,അധ്യാത്മിക മാർഗ്ഗത്തിലും ലോക വ്യവഹാരങ്ങളിലും ഉണ്ടാകുന്ന വിഘ്നങ്ങൾ ഗണപതിയുടെ അനുഗ്രഹം ലഭിച്ചാൽ ഇല്ലാതെയാകും എന്നാണ് വിശ്വാസം. അതിനാൽ വിഘ്നേശ്വരൻ എന്നറിയപ്പെടുന്നു.. ഇവിടെ ഗണപതി ഉപദേവനായാണ് പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളത്‌ . 

 ശാസ്താവ് ( അയ്യപ്പൻ)

നൂറ്റാണ്ടുകൾ പഴക്കമുള്ള ക്ഷേത്രത്തിലെ ആൽത്തറയിൽ ശാസ്താവ് കുടികൊള്ളുന്നു. ധർമ്മശാസ്താവിന്റെ അവതാരമാണ് അയ്യപ്പൻ. വിഷ്ണുവും ശിവനും ചേർന്നുണ്ടായ് തേജസ്സാണ് ശാസ്താവ്. ആ ശാസ്താവിന്റെ അവതാരമാണ് അയ്യപ്പൻ. ശാസ്താവ് ബ്രഹ്മചാരിയല്ല. പൂർണ്ണ, പുഷ്ക്കല എന്നീ ഭാര്യമാരും സത്യകൻ എന്ന പുത്രനും ശാസ്താവിനുണ്ട്.(സ്കാന്ദപുരാണം) എന്നാൽ അവതാരമൂർത്തിയായ അയ്യപ്പൻ ബ്രഹ്മചാരിയാണ്.ഹൈന്ദവ വിശ്വാസ പ്രകാരം കലിയുഗവരദനാണ് ധർമശാസ്താവ്.

നന്തി

ശിവഭഗവാന്റെ വാഹനമായ നന്തി ശിവപ്രതിഷ്ഠയുടെ നേരെ മുമ്പിലായി മണ്ഡപത്തിൽ നിലകൊള്ളുന്നു.






Comments

Popular posts from this blog

Temple Renovation